Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Indian Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് അനുമാനം

ന്യൂ​​​ഡ​​​ൽ​​​ഹി: ഭീ​​​മ​​​ൻ തീ​​​രു​​​വ​​​ക​​​ളു​​​ടെ​​​യും ആ​​​ഗോ​​​ള അ​​​സ്ഥി​​​ര​​​ത​​​യു​​​ടെ​​​യും ഇ​​​ട​​​യി​​​ലും ലോ​​​ക​​​ത്ത് അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന സമ്പദ്‌വ്യവ​​​സ്ഥ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി ഇ​​​ന്ത്യ തു​​​ട​​​രു​​​മെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നാ​​​ണ്യ​​​നി​​​ധി​​​യു​​​ടെ (ഐ​​​എം​​​എ​​​ഫ്) പ്ര​​​വ​​​ച​​​നം.

2025-26ൽ ​​​ഇ​​​ന്ത്യ​​​ൻ സമ്പദ്‌വ്യ​​​വ​​​സ്ഥ 6.6 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​എം​​​എ​​​ഫി​​​ന്‍റെ അ​​​നു​​​മാ​​​നം. ചൈ​​​ന​​​യു​​​ടെ 4.8 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണി​​​തെ​​​ന്ന് ഐ​​​എം​​​എ​​​ഫി​​​ന്‍റെ ലോ​​​ക സാമ്പ​​​ത്തി​​​ക ഔ​​​ട്ട്‌ലുക്ക് (ഡ​​​ബ്ല്യു​​​ഇ​​​ഒ) റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

തീ​​​രു​​​വ​​​ക​​​ളു​​​ടെ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൽ ഈ​​​വ​​​ർ​​​ഷം ആ​​​ഗോ​​​ള വ​​​ള​​​ർ​​​ച്ച 3.2% ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ടു​​​ത്ത വ​​​ർ​​​ഷം 3.1% ആ​​​യി കു​​​റ​​​യു​​​മെ​​​ന്നു​​​മാ​​​ണ് ഐ​​​എം​​​എ​​​ഫി​​​ന്‍റെ പ്ര​​​വ​​​ച​​​നം. ശ​​​ക്ത​​​മാ​​​യ സ്വ​​​കാ​​​ര്യ ഉ​​​പ​​​ഭോ​​​ഗം, വി​​​ക​​​സി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഉ​​​ത്പാ​​​ദ​​​ന, സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ പൊ​​​തു, സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പം എ​​​ന്നീ ഘ​​​ട​​​ക​​​ങ്ങ​​​ൾ കൊ​​​ണ്ടാ​​​ണ് ഇ​​​ന്ത്യ​​​ക്ക് ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച 6.6 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യുകയെ​​​ന്ന് ഐ​​​എം​​​എ​​​ഫ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു.

നി​​​ര​​​വ​​​ധി സമ്പദ്‌വ്യ​​​വ​​​സ്ഥ​​​ക​​​ൾ മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​കു​​​ന്ന​​​തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കാ​​​ണി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​യു​​​ടെ സാമ്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച താ​​​ര​​​ത​​​മ്യേ​​​ന സ്ഥി​​​ര​​​ത​​​യു​​​ള്ള​​​താ​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു. എ​​​ങ്കി​​​ലും തു​​​ട​​​ക്ക​​​ത്തി​​​ലു​​​ള്ള വേ​​​ഗ​​​ത പി​​​ന്നീ​​​ട് നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ൽ 2026-27ൽ ​​​സാ​​​മ്പത്തി​​​ക വ​​​ള​​​ർ​​​ച്ച 6.2 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യു​​​മെ​​​ന്നും ഐ​​​എം​​​എ​​​ഫ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്നു.

2025-26ൽ ​​​ഇ​​​ന്ത്യ സാമ്പ​​​ത്തി​​​ക​​​ രം​​​ഗ​​​ത്ത് ശ​​​ക്ത​​​മാ​​​യ പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​മെ​​​ന്ന ഐ​​​എം​​​എ​​​ഫി​​​ന്‍റെ അ​​​നു​​​മാ​​​നം നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഉ​​​യ​​​ർ​​​ന്ന വി​​​ദേ​​​ശ മൂ​​​ല​​​ധ​​​ന ഒ​​​ഴു​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നും പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​ വ​​​ർ​​​ഷം ഇ​​​ന്ത്യ​​​ൻ സമ്പദ്‌വ്യ​​​വ​​​സ്ഥ 6.5% വ​​​ള​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു കൈ​​​വ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. തീ​​​രു​​​വ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​നി​​​ട​​​യി​​​ലും 2025-26 ലെ ​​​ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ചാ​​​പ്ര​​​വ​​​ച​​​നം 6.3- 6.8% ആ​​​യി സ​​​ർ​​​ക്കാ​​​ർ നി​​​ല​​​നി​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Up